കോടിക്കണക്കിന് വ്യാജ അക്കൌണ്ടുകള്‍ക്ക് പൂട്ടിട്ട് ഫേസ്ബുക്ക് ; വ്യാജന്മാരെ ഒതുക്കുവാന്‍ നീക്കം
ഫെസ്ബുക്കിലെ വ്യാജ അക്കൌണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് അധികൃതര്‍. ഇതിനെ തുടര്‍ന്ന് 583 മില്യണ്‍ ഫേസ്ബുക്ക് അക്കൌണ്ടുകള്‍ കമ്പനി പൂട്ടി. 583 വ്യാജ അക്കൌണ്ടുകളും ഉപയോഗ ശൂന്യമായ 837 മില്യണ്‍ പോസ്റ്റുകളും ഡിലീറ്റ് ചെയ്തതെന്നാണ് ഫേസ്ബുക്ക് വിശദീകരിക്കുന്നത്. ആദ്യ ത്രൈമാസ, കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൂടാതെ, 2.5 മില്യണ്‍ വിദ്വേഷ പ്രസംഗങ്ങളും, 1.9മില്യണ്‍ തീവ്രവാദ പ്രചാരണങ്ങളും, 3.4മില്യണ്‍ ഗ്രാഫിക് അക്രങ്ങളും, നഗ്‌നതയും ലൈംഗികപ്രവര്‍ത്തികളും പ്രചരിപ്പിക്കുന്ന 21 മില്യണ്‍ മെസേജുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ഈ നടപടി ഒരു തുടക്കമാണെന്ന് ഫേസ്ബുക്ക് നയരൂപീകരണവിഭാഗം വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലന്‍ പറഞ്ഞു. ഫേസ്ബുക്കിലെ തെറ്റായ ഉള്ളടക്കം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുതാര്യത കൈവരിക്കാനുള്ള നടപടിക്ക് ഫേസ്ബുക്ക് ഒരുങ്ങിയത്. ലോകത്തിലെ പല ഇടങ്ങളിലും നടക്കുന്ന ഇലക്ഷന്‍ പോലുള്ളവകളില്‍ ഫേസ്ബുക്ക് ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു. പലരും വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിച്ച് സഭ്യമല്ലാത്ത തരത്തിലുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ പടച്ചുവിടുന്നത്. ഫേസ്ബുക്ക് മാത്രമല്ല സുതാര്യത കൈവരിക്കാന്‍ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞ മാസം യൂട്യൂബും 8.3 മില്യണ്‍ വീഡിയോകള്‍ ഡിലീറ്റ് ചെയ്‌തെന്ന് വ്യക്തമാക്കിയിരുന്നു.