അഞ്ച് ലക്ഷം അംഗത്വവുമായി കുടിയന്മാരുടെ കൂട്ടായ്മ
ബീവറേജ് ക്യൂവിനെ തോല്‍പ്പിക്കുന്ന അച്ചടക്കം
തലകെട്ടില്‍ കാര്യമുണ്ട്, കേരളത്തിലെ ബീവറേജ്കളുടെ മുന്നിലെ നീണ്ട ക്യൂവും, അവിടുത്തെ അച്ചടക്കത്തെ കുറിച്ചും ചര്‍ച്ച ചെയ്യാത്ത ഒരു മലയാളിയും കേരളത്തില്‍ ഉണ്ടാവില്ല. എന്നാല്‍ അതിനെയും വെല്ലുന്ന മര്യാദ രാമന്മാരായ കുടിയന്മാരും, കുടിയന്മാര്‍ക്കിടയില്‍ നിന്ന് പുതിയ അറിവുകള്‍ നേടാന്‍ ശ്രമിക്കുന്നവരുമായി ഒരു വലിയ ഫേസ്ബുക്ക് കൂട്ടായ്മ GNPC (ഗ്ലാസിലെ നുരയും, പ്‌ളേറ്റിലെ കറിയും) എന്ന പേരില്‍ ഫേസ് ബുക്കില്‍ ഒത്തു ചേരുകയാണ്.
തമാശയല്ല GNPC :
മദ്യപാനികളെന്ന് മുദ്രകുത്തി അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്ന കപട സദാചാരക്കാരെ വെല്ലുവിളിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് നിറയുകയാണ് ഈ ഗ്രൂപ്പ്. ഒരു മടിയുമില്ലാതെ തങ്ങള്‍ കുടുംബവുമൊത്ത് മദ്യപിക്കുന്ന ഫോട്ടോ വരെ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുകയാണ്. മറ്റു ഗ്രൂപ്പുകളിലെ പോലെ അശ്ലീലം പറച്ചിലോ തെറിവിളികളോ, പരസ്പരം പോര്‍വിളികളോ, രാഷ്ട്രീയ ചര്‍ച്ചകളോ വര്‍ഗ്ഗീയ പരാമര്‍ശങ്ങളോ ഇല്ല എന്നുള്ളതാണ് ഈ ഗ്രൂപ്പിന്റെ ഏറ്റവും വലിയ പ്രേത്യേകത. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പ് നല്‍കി കൊണ്ട് തന്നെയാണ് പല പോസ്റ്റുകളും ഗ്രൂപ്പില്‍ പങ്കുവെക്കപ്പെടുന്നത്.
GNPC അറിവുകള്‍:
മദ്യപന്മാര്‍ക്കിടയില്‍ നിന്ന് എന്തറിവ് നേടാന്‍ എന്ന് ചിന്തിക്കുന്നവര്‍ക്ക് ഇവിടെ കാര്യമില്ല. അവരെ അവരുടെ വഴിക്ക് വിട്ടേക്കുക.
കേരളത്തിലും,അതുപോലെ തന്നെ ലോകത്തെമ്പാടുമുള്ള മലയാളികളാണ് ഈ ഗ്രൂപ്പിലെ മെമ്പര്‍മാര്‍. അതുകൊണ്ടു തന്നെ ഗ്രൂപ്പിലെ പലരും തങ്ങള്‍ ഇപ്പോഴുള്ള സ്ഥലത്ത് ലഭിക്കേണ്ടുന്ന സഹായം പോസ്റ്റ് ചെയ്യുന്നതിന് താഴെ സഹായ ഹസ്തങ്ങള്‍ കൊണ്ട് നിറയുകയാണ്. അതിപ്പോള്‍ ജോലി കാര്യമാകാം, അല്ലെങ്കില്‍ നല്ല ഭക്ഷണം ലഭിക്കുന്ന സ്ഥലമാകാം, കേരളത്തിലേക്ക് വരുമ്പോള്‍ കൊണ്ടുവരാവുന്ന മദ്യത്തിന്റെ അളവിനെ കുറിച്ചാകാം, അല്ലെങ്കില്‍ ഇതുവരെ കഴിച്ചിട്ടില്ലാത്ത ബ്രാന്റ് എങ്ങനെ കഴിക്കണമെന്നാകാം, യാത്രപോകാനുള്ള സ്ഥലത്തെ കുറിച്ചാകാം അങ്ങനെ നീണ്ടു പോകുന്നു ചോദ്യങ്ങളും, ഉത്തരങ്ങളും.
GNPC എന്ന ബ്രാന്റ്:
5 ലക്ഷത്തിലധികം മെമ്പര്‍മാരുമായി കുതിക്കുന്ന GNPC ഗ്രൂപ്പിലെ അംഗങ്ങള്‍ ഇപ്പോള്‍ ലോകത്ത് പലയിടങ്ങളിലായി ഒത്തുചേരലുകള്‍ നടത്തുകയാണ്. ബഹറിനില്‍ ഇവരുടെ ആദ്യ കൂടിച്ചേരല്‍ ഇന്നലെ നടന്നിരിക്കുകയാണ്. GNPC യുടെ പേരില്‍ പുറത്തിറക്കിയിട്ടുള്ള ലോഗോ വാഹനങ്ങളില്‍ സ്റ്റിക്കറായി ഒട്ടിച്ച് പരസ്പരം തിരിച്ചറിഞ്ഞ് ലോകത്ത് പലയിടങ്ങളില്‍ സൗഹൃദം പങ്കുവച്ച വിവരങ്ങളും ഗ്രൂപ്പില്‍ പലരും പോസ്റ്റ് ചെയ്യുന്നുണ്ട്.
GNPC സമൂഹത്തിന് നല്‍കുന്നതെന്ത്:
അങ്ങനെ ചോദിച്ചാല്‍ ഉത്തരം കിട്ടണേല്‍ വലിയ പാടാണ്, അതാ ഗ്രൂപ്പില്‍ നിന്ന് തന്നെ മനസ്സിലാക്കണം.
പക്ഷെ ഒരു കാര്യം ഉറപ്പിച്ച് പറയാം രാഷ്ട്രീയവും, വര്‍ഗ്ഗീയവുമായ എഴുത്തുകള്‍ കൊണ്ട് നിറഞ്ഞ് മലീമസ്സമായ ഫേസ്ബുക്കില്‍, അവയെ നിഷ്പ്രഭമാക്കുന്ന സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, പരസ്പരം മനസിലാക്കുന്ന തുറന്ന ചിന്തയുള്ളവരുടെ ഒരു പുതു നിരതന്നെയാണ്.