വിമാനത്തിന്‍റെ ഉള്ളിരുന്നു സ്വയംഭോഗം ചെയ്ത ഇന്ത്യാക്കാരന്‍ അറസ്റ്റില്‍
ഇസ്താന്‍ബൂളില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് സംഭവം. വിമാനത്തില്‍വച്ച് സ്വയംഭോഗം ചെയ്ത വിദേശ ഇന്ത്യക്കാരനെ സഹയാത്രികയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്. വിമാനത്തില്‍ സമീപത്തെ സീറ്റിലിരുന്ന ഇന്ത്യക്കാരിയാണ് ഇയാള്‍ക്കെതിരേ പരാതിപ്പെട്ടത്.
വിമാനം ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.