പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്നണി നേടിയ ഉജ്ജ്വല വിജയത്തിന് ശേഷം ഇന്ന് തിരുവനന്തപുരത്ത് എല്‍ഡിഎഫ് യോഗം നടക്കുന്നു. കാലാവധി പൂര്‍ത്തിയാക്കുന്ന വൈക്കം വിശ്വന് പകരം പുതിയ മുന്നണി കണ്‍വീനറെ തിരഞ്ഞെടുക്കും എന്ന് നേരത്തെ അറിയിച്ചിരുന്നു. മുന്‍ എംപിയും സിപിഎം നേതാവുമായ എ വിജയരാഘവന്‍ ആണ് പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍.

1989ല്‍ പാലക്കാടു നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് രാജ്യസഭാ അംഗവും ആ കലയുളവില്‍ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാനും സിപിഐ(എം) ചീഫ് വിപ്പും ആയിരുന്നു. മലപ്പുറം സ്വദേശിയായ ഇദ്ദേഹം മലപ്പുറം ഗവകോളേജില്‍ നിന്നും ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദവും കോഴിക്കോട് ഗവ ലാ കോളേജില്‍ നിന്നും നിയമ ബിരുദവും നേടിയിട്ടുണ്ട്.

നിലവില്‍ സിപിഎം സെന്‍ട്രല്‍ സെക്രെട്ടെറിയറ്റ് അംഗവും അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രെട്ടറിയുമാണ് വിജയരാഘവന്‍.