മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് ; പ്രിഥ്വിരാജിനും രമ്യാനമ്പീശനും എതിരെ നടപടി

താരസംഘടനയായ അമ്മയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. പുന:സംഘടനയുടെ ഭാഗമായി നിലവിലെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മൂട്ടിയും സ്ഥാനമൊഴിഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോഹന്‍ലാലായിരിക്കും പുതിയ പ്രസിഡന്റ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു തിരഞ്ഞെടുപ്പ് ഒഴിവാക്കനാണ് നിലവിലെ വൈസ് പ്രസിഡന്റായ ലാലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തതെന്നാണ് ലഭ്യമായ വിവരം. അതുകൂടാതെ സംഘടനയ്ക്ക് എതിരെ പരസ്യമായി സംസാരിച്ചവര്‍ക്ക് അച്ചടക്ക നടപടികള്‍ കൈക്കൊള്ളാനും തീരുമാനമായി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ടു സംഘടനയ്ക്കെതിരേ സംസാരിച്ച പൃഥ്വിരാജിനും രമ്യാ നമ്പീശനുമെതിരേയാണ് അച്ചടക്കനടപടി വരുന്നത്. ഈ മാസം 24ന് കൊച്ചിയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാവും അച്ചടക്ക നടപടി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക. അതേസമയം വിഷയത്തില്‍ ഒദ്യോഗികമായ അറിയിപ്പുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല.