ലാലിസം അബദ്ധം വീണ്ടും ; പാട്ടിനിടയില്‍ മൈക്ക് എടുക്കാന്‍ മറന്നു മോഹന്‍ലാല്‍ ; പൊങ്കാലയുമായി സോഷ്യല്‍ മീഡിയ


മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിനു പൊതുവേദിയില്‍ പാട്ടുപാടുന്നതിന്റെ ഇടയില്‍ വീണ്ടും പണി കിട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലിസം എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നതിന്റെ ഇടയില്‍ ലാലിന് എന്ത് അബദ്ധമാണോ പറ്റിയത് അത് തന്നെ വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. ഗാനം ആലപിക്കുന്നതിന്റെ ഇടയില്‍ താരം മൈക്ക് അടുപ്പിക്കാന്‍ മറന്നു. എന്നാല്‍ ഗാനം പുറത്തു കേള്‍ക്കുകയും ചെയ്തു. നേരത്തെ റിക്കാര്‍ഡ് ചെയ്തു വെച്ച ശേഷം പൊതുവേദിയില്‍ കയറി ചുണ്ടുമാത്രം അനക്കുക എന്ന ന്യൂജെന്‍ ടെക്നിക്ക് ആണ് ലാലേട്ടന് വീണ്ടും പാര ആയത്.

ഒാസ്ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോയിൽ നടിയായ പ്രയാഗ മാർട്ടിനോടൊപ്പം ‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം വേദിയിൽ ആലപിക്കുമ്പോഴാണ് സംഭവം. ഒാസ്ട്രേലിയയിലും ‘ലാലിസം’ എന്നാണു സോഷ്യല്‍ മീഡിയ പരിഹാസം ഉന്നയിച്ചത്. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ലാലിസം പ്രോഗ്രാമിലും ഇങ്ങനെ സംഭവിച്ചതിനാലാണ് ഇവർ ആ പേരിട്ട് ഒാസ്ട്രേലിയൻ പരിപാടിയെയും വിമർശിക്കുന്നത്.