ലാലേട്ടന്റെ പാട്ട് ദുരന്തം ; ന്യായീകരണവുമായി മമ്മൂട്ടി ഫാന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ രംഗത്ത്
ഓസ്‌ട്രേലിയയിലെ സ്റ്റേജ് ഷോയില്‍ വെച്ച് പാട്ടുപാടി അബദ്ധം പിണഞ്ഞ പ്രമുഖ താരം മോഹന്‍ലാലിനു അന്ന് എന്താണ് സംഭവിച്ചത് എന്നുള്ളതിന് ഉള്ള ന്യായീകരണവുമായി മമ്മൂട്ടി ഫാന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ രംഗത്ത്. സിറാജ് ഖാന്‍ എന്ന വ്യക്തിയാണ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് എന്ന പേജിലൂടെ എന്താണ് സത്യം എന്ന് പറഞ്ഞിരിക്കുന്നത്.’ ദയവു ചെയ്ത് നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം ഞാന്‍ ഇവിടെ അറിയിക്കുന്നു. ഞാന്‍ സിറാജ് ഖാന്‍ ആര്‍ട്ടിസ്റ്റ് മാനേജര്‍ CPC യുടെ ഒരു മെമ്പര്‍ കൂടിയാണ് വിവാദമായ ഓസ്ട്രേലിയന്‍ മോഹന്‍ലാല്‍ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആര്‍ട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാന്‍ അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു’ എന്നാണു പോസ്റ്റ് തുടങ്ങുന്നത്.
തികച്ചും ഒരു മമ്മുട്ടി ഫാന്‍ ആണ് ഞാന്‍ എന്നും അയാള്‍ പോസ്റ്റില്‍ പറയുന്നുണ്ട്. 3സോങ്സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടന്‍ ഈ ഓസ്ട്രേലിയന്‍ ഷോയില്‍ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്സും 3 ഡാന്‍സും 2സ്‌കിറ്റും ആണ് അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ് മോഹന്‍ലാല്‍ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രക്ഷകരോടുള്ള കമ്മിറ്റ്‌മെന്റ് ആണ് അതെന്നുമെല്ലാം സിറാജ് വാദിക്കുന്നു. പിഴവിനെ ഒരിക്കലും ന്യായികരിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ് ഇടുന്നത് എന്നും ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജില്‍ എത്തുന്ന രീതിയില്‍ ആയിരുന്നു ഇതിന്റെ ഡയറക്ടര്‍ G.S.വിജയന്‍ സാര്‍ ഈ ഷോ ക്രിയേറ്റ് ചെയ്തത് എന്നും തുടര്‍ച്ചയായി ഡാന്‍സും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോള്‍ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കില്‍ പാടാം എന്ന് പ്ലാന്‍ ചെയ്തത് എന്നും പോസ്റ്റ് പറയുന്നു.
കൂടാതെ ലാലേട്ടനെ വാനോളം പുകഴ്ത്തുന്നുമുണ്ട് പോസ്റ്റില്‍. ഷോ വന്‍ വിജയമായിരുന്നു എന്നും ഒരു പോസിറ്റീവ് എനര്‍ജി നല്‍കുവാനും ഒരു ഷോയില്‍ ഇത്രയും അധികം കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയില്‍ മോഹന്‍ലാല്‍ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്നും അദ്ദേഹം സമര്‍ഥിക്കുന്നു. അതേസമയം പോസ്റ്റിനു താഴെ പൊങ്കാലയുമായി സോഷ്യല്‍ മീഡിയ അണിനിരന്നു കഴിഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ദയവു ചെയ്ത് നിങ്ങള്‍ മനസിലാക്കേണ്ട ഒരു കാര്യം ഞാന്‍ ഇവിടെ അറിയിക്കുന്നു..
ഞാന്‍ സിറാജ് ഖാന്‍ ആര്‍ട്ടിസ്റ്റ് മാനേജര്‍ CPC യുടെ ഒരു മെമ്പര്‍ കൂടിയാണ് വിവാദമായ ഓസ്ട്രേലിയന്‍ മോഹന്‍ലാല്‍ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആര്‍ട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാന്‍ അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മുട്ടി ഫാന്‍ ആണ് ഞാന്‍ അത് എന്നെ അറിയുന്നവര്‍ക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടന്‍ ഈ ഓസ്ട്രേലിയന്‍ ഷോയില്‍ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്സും 3 ഡാന്‍സും 2സ്‌കിറ്റും ആണ് അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ് മോഹന്‍ലാല്‍ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.
തികച്ചും ഒരു കംപ്ലീറ്റ് മോഹന്‍ലാല്‍ ഷോ എന്ന് ഈ ഷോ കണ്ടവര്‍ക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാന്‍ വേണ്ടി അല്ല ഈ പോസ്റ്റ് ഇടുന്നത് ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജില്‍ എത്തുന്ന രീതിയില്‍ ആയിരുന്നു ഇതിന്റെ ഡയറക്ടര്‍ G.S.വിജയന്‍ സാര്‍ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടര്‍ച്ചയായി ഡാന്‍സും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോള്‍ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കില്‍ പാടാം എന്ന് പ്ലാന്‍ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങള്‍ സ്വയം വിലയിരുത്തരുത് നിങ്ങള്‍ക്ക് അതിനെ കുറിച്ചു അറിയണമെങ്കില്‍ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാന്‍ ശ്രമിക്കാണം.
12 ദിവസത്തെ ലാലേട്ടന്റെ കൂടെ വര്‍ക്ക് ചെയ്ത ഒരു പരിജയം കൊണ്ട് മാത്രം ഞാന്‍ ഒന്ന് ഉറപ്പിച്ചു പറയാം ഇതുപോലെ ഒരു സ്റ്റാര്‍ നൈറ്റില്‍ കൂടെ ഉള്ളവര്‍ക്ക് തികച്ചും ഒരു പോസിറ്റീവ് എനര്‍ജി നല്‍കുവാനും ഒരു ഷോയില്‍ ഇത്രയും അധികം കലാപരിപാടികള്‍ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയില്‍ മോഹന്‍ലാല്‍ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോള്‍ ചെറിയ പിഴവുകള്‍ സോപാവികം മാത്രമാണ് അതിനെ ആരീതിയില്‍ കാണാന്‍ ശ്രമിക്കണം മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമര്‍ശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേര്‍ത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്….