മോഹന്‍ലാലിന് പിന്തുണയുമായി ആരാധകരുടെ പ്രകടനം ; കൂട്ടിന് മമ്മൂട്ടി ഫാന്‍സും

നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മയുടെ പ്രസിഡന്റ് ആയി സ്ഥാനമേറ്റ മോഹന്‍ലാലിനെതിരെ കടുത്ത പ്രതിഷേധങ്ങള്‍ ആണ് എല്ലായിടത്തും. പല ഇടങ്ങളിലായി താരത്തിന്റെ കോലം കത്തിക്കുന്ന സംഭവം വരെ ഉണ്ടായി. ഇതിനിടെ തങ്ങളുടെ ഇഷ്ടതാരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയില്‍ ഫാന്‍സ് അസോസിയേഷന്റെ പ്രകടനം നടന്നു. മോഹന്‍ലാലിനെതിരെ രാഷ്ട്രീയ-യുവജന സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ അനുകൂലിച്ച് ഫാന്‍സ് അസോസിയേഷന്‍ പ്രകടനവുമായെത്തിയത്. എറണാകുളം സവിതാ തിയേറ്ററിനു സമീപത്തുനിന്നുമാണ് പിന്തുണ അര്‍പ്പിച്ചുകൊണ്ടുള്ള പ്രകടനം ആരംഭിച്ചത്. ‘വി സപ്പോര്‍ട്ട് മോഹന്‍ലാല്‍’ എന്ന പോസ്റ്ററുമായാണ് പ്രകടനം നടന്നത്. മോഹന്‍ലാല്‍ ഫാന്‍സിന് പിന്തുണയുമായി മമ്മൂട്ടി ഫാന്‍സുകാരും കൂടെയുണ്ടായിരുന്നു.