ഇലക്ഷന്‍ കഴിഞ്ഞു ; പാടത്ത് കാക്കയെ അകറ്റാന്‍ കര്‍ഷകര്‍ ഉപയോഗിക്കുന്നത് മോദിയുടെയും അമിത് ഷായുടെയും കട്ടോട്ടുകള്‍
കര്‍ണ്ണാടകയിലെ ചിക്കുമഗ്ളൂരില്‍ നിന്നാണ് ഈ വാര്‍ത്ത. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത പുറത്തു വിട്ടത്. ശക്തമായ ഇലക്ഷന്‍ പ്രചരണമാണ് ഇത്തവണ ബിജെപി കര്‍ണ്ണാടകയില്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷായും മുഴുവന്‍ സമയ പ്രചരണമാണ് കര്‍ണ്ണാടകയില്‍ നടത്തിയത്. അതില്‍ തന്നെ ചിക്കുമഗ്ളൂരില്‍ വമ്പിച്ച ജനപിന്തുണയാണ് മോദിയുടെ റാലികള്‍ക്കും യോഗങ്ങള്‍ക്കും ലഭിച്ചത്. ഇലക്ഷന് ശേഷം ബിജെപിയുടെ തന്ത്രങ്ങള്‍ പൊളിഞ്ഞു അധികാരം നഷ്ടമായി എങ്കിലും ഇലക്ഷനു ശേഷവും മോദിയെയും അമിത് ഷായെയും ദിവസവും ഓര്‍ക്കുകയാണ് ചിക്കുമഗ്ളൂരിലെ കര്‍ഷകര്‍.
കാര്യം വേറെയൊന്നുമല്ല ഇപ്പോള്‍ തങ്ങളുടെ പാടത്ത് കാക്കയെയും മറ്റു കിളികളെയും അകറ്റാന്‍ അവരെ സഹായിക്കുന്നത് മോദിയും അമിത് ഷായുമൊക്കെയാണ്. ഇലക്ഷന്‍ പ്രമാണിച്ച് നൂറുകണക്കിന് കട്ടോട്ടുകളും ഫ്ലെക്സുകളുമാണ് പാര്‍ട്ടികള്‍ ഓരോ പഞ്ചായത്തിലും വെച്ചിരുന്നത്. ഇലക്ഷന്‍ കഴിഞ്ഞതോടെ പല ഇടങ്ങളില്‍ നിന്നും ഇവ നീക്കം ചെയ്യാന്‍ പോലും ഒരു പാര്‍ട്ടിക്കാരും ശ്രമിച്ചില്ല. ഇതാണ് കര്‍ഷകര്‍ക്ക് ഗുണമായത്. തെരുവില്‍ ആളില്ലാതെ കിടന്ന കട്ടോട്ടുകള്‍ അവര്‍ തങ്ങളുടെ പാടത്ത് കൊണ്ട് വെക്കുകയായിരുന്നു. കട്ടോട്ടുകള്‍ മാത്രമല്ല മിച്ചം വന്ന ബാനറുകളും തോരണങ്ങലുമെല്ലാം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് എടുത്ത് ഉപയോഗിക്കുയാണ് അവിടെയുള്ള ജനങ്ങള്‍.
അതേസമയം പുറത്തു വന്ന ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ആണ് എന്നും നേതാക്കന്മാരെ മനപ്പൂര്‍വം പരിഹസിക്കുവാന്‍ സര്‍ക്കാര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടുന്നത് എന്നുമാണ് ബിജെപി നേതാക്കള്‍ പറയുന്നത്.