അന്തസുള്ള ഹൈന്ദവ സ്ത്രീകള്‍ ആചാരങ്ങള്‍ തെറ്റിച്ച് ശബരിമലയില്‍ പോകില്ല: അഡ്വ. ഷോണ്‍ ജോര്‍ജ്ജ് (വീഡിയോ)

ശബരിമയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വിവാദങ്ങള്‍ തുടരവേ വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി യുവജനപക്ഷം നേതാവ് അഡ്വ : ഷോണ്‍ ജോര്‍ജ്ജ്. ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ തനിക്ക് യോഗ്യത ഇല്ല എങ്കിലും ഒരു പൂഞ്ഞാര്‍ നിവാസി എന്ന നിലയില്‍ തനിക്ക് പറയുവാനുള്ളത് പറയും എന്നാണു ഷോണ്‍ പറയുന്നത്. കുട്ടിക്കാലം മുതല്‍ക്ക് ശബരിമലയെയും സ്വാമി അയ്യപ്പനെയും പറ്റിയുള്ള കഥകളും സംഭവങ്ങളും കേട്ടാണ് താന്‍ വളര്‍ന്നത് എന്നും അതുകൊണ്ട് തന്നെ ശബരിമലക്കും അവിടുത്തെ ആചാരങ്ങള്‍ക്കും ഒരു ബഹുമാനം മനസ്സില്‍ കാത്തുസൂക്ഷിക്കുന്ന ഒരാളാണ് താന്‍ എന്നും ഷോണ്‍ പറയുന്നു.

കോടതി വിധി നടപ്പിലാക്കണം എന്നാണു രാഷ്ട്രീയനേതാക്കള്‍ പറയുന്നത് എന്നും എന്നാല്‍ താന്‍ ഈ വിഷയം ചര്‍ച്ച ചെയ്ത നൂറിലേറെ സ്ത്രീകളുടെ അഭിപ്രായം ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിച്ചുകൊണ്ട് തങ്ങള്‍ മല ചവിട്ടില്ല എന്നാണു എന്നും ഷോണ്‍ വ്യക്തമാക്കുന്നു. സ്ത്രീകളുടെ ഈ അഭിപ്രായം കോടതിയെ അറിയുക്കുവാന്‍ ഇവിടുത്തെ ആധികാരവര്‍ഗം ശ്രമിക്കുന്നില്ല എന്നും ഷോണ്‍ പറഞ്ഞു. അതുപോലെ അന്തസുള്ള ഹൈന്ദവ സ്ത്രീകള്‍ ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിച്ചുകൊണ്ട് അവിടെ എത്തില്ല എന്നും ഷോണ്‍ പറയുന്നു.