വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി ; എറണാകുളത്ത് യുവാവ് പിടിയില്‍
വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍. ഉദയംപേരൂര്‍ നടക്കാവ് കറുകശ്ശേരില്‍ അഖിലി(25)നെയാണ് ഉദയംപേരൂര്‍ എസ്.ഐ. കെ.എ. ഷിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ഒരു ചെറിയ പൊതികഞ്ചാവും പിടിച്ചതായി എസ്.ഐ. അറിയിച്ചു. വീട്ടുവളപ്പില്‍ ചെടിചട്ടിയിലാണ് ഇയാള്‍ കഞ്ചാവ് വളര്‍ത്തിയത്.
കഞ്ചാവിന്റെയും മയക്ക് മരുന്നുകളുടെയും ഉപയോഗം വര്‍ധിച്ചു വരുന്നതായുള്ള പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഖിലിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇയാളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.