ഭാര്യ പിണങ്ങി പോയി ; ഫെയ്‌സ്ബുക്കില്‍ ലൈവ് ഇട്ട് ഭര്‍ത്താവ് സീലിങ് ഫാനില്‍ തൂങ്ങി മരിച്ചു
ഭാര്യ വഴക്കിട്ടു സ്വന്തം വീട്ടില്‍ പോയ വിഷമത്തില്‍ ഫെയ്‌സ്ബുക്കില്‍ ലൈവിട്ടു കൊണ്ട് യുവാവ് വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ചു. അമിത് ചൗഹാന്‍ എന്ന ഇരുപത്തെട്ടുകാരനാണ് ഡല്‍ഹിയിലെ ഗുരുഗ്രാമിലെ വീട്ടില്‍ ഇത്തരത്തില്‍ മരണത്തെ പുല്‍കിയത്. ഭാര്യ പ്രീതിയുമായുണ്ടായ കലഹമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ വഴക്കിനെ തുടര്‍ന്ന് പ്രീതി മാതാപിതാക്കളെ വിളിച്ചു വരുത്തുകയും അവരോടൊപ്പം സ്വന്തം വീട്ടിലേക്ക് പോവുകയും ചെയ്തു.
ഇതിലുണ്ടായ മനോവിഷമത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ട് അമിത് തൂങ്ങി മരിക്കുകയായിരുന്നു. വിഷാദരോഗത്തിന് അടിമയായിരുന്നു അമിത്തെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിനുള്ള ചികിത്സയിലായിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ മരണവിവരം പോലീസില്‍ അറിയിക്കാതെ കുടുംബാംഗങ്ങള്‍ ചൊവ്വാഴ്ച അമിത്തിന്റെ ശവസംസ്‌കാരം നടത്തിയിരുന്നു. വിവരം അറിഞ്ഞ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമിത്-പ്രീതി ദമ്പതിമാര്‍ക്ക് രണ്ടു പെണ്‍കുട്ടികളാണ്. ആത്മഹത്യക്ക് തൊട്ടുമുമ്പ് തന്റെ വീഡിയോ ഷെയര്‍ ചെയ്യണമെന്ന് സുഹൃത്തുക്കളോട് ആവശ്യപ്പെടുന്ന മറ്റൊരു വീഡിയോയും അമിത് നല്‍കിയിരുന്നു.