മോദിയുടെ ഫോട്ടോ പതിച്ച സ്വര്‍ണ രാഖിക്ക് വന്‍ ഡിമാന്റ് ; വില അരലക്ഷത്തിനും മുകളില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖിക്ക് വന്‍ ഡിമാന്റ്. 50,000 മുതല്‍ 70,000 രൂപ വരെ വിലയുള്ള ഈ സ്വര്‍ണ്ണ രാഖി വാങ്ങാന്‍ തിരക്ക് കൂട്ടുകയാണ് നാട്ടുകാര്‍. മോദിക്ക് പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരുടെ ചിത്രം പതിച്ച രാഖികളും ഇവിടെ ഹിറ്റാണ്.

ആകെ നിര്‍മ്മിച്ച 50 രാഖികളില്‍ 47 എണ്ണവും വിറ്റുപോയതായി കടയുടമ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് വ്യക്തമാക്കി. നേരത്തെ വാരണാസിയിലും നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖികള്‍ രക്ഷാബന്ധനോട് അനുബന്ധിച്ച് പുറത്തിറക്കിയുന്നു. ഈ രാഖികളുടെ ഫോട്ടോകള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.