നിരീശ്വരവാദിയായ തനിക്ക് ശബരിമലയില്‍ കയറാമോ എന്ന ചോദ്യവുമായി തസ്ലീമ നസ്രീന്‍

എനിക്ക് 56 വയസായി, ശബരിമലയില്‍ പ്രവേശിക്കാനാകുമോ? ഞാന്‍ ഒരു നിരീശ്വരവാദിയാണ്… പ്രമുഖ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീനാണ് തനിക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ ആകുമോ എന്ന് ട്വിറ്റ് ചെയ്തിരിക്കുന്നത്. ശബരിമിലയിലെ യുവതീ പ്രവേശന വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് തസ്ലീമയുടെ ട്വീറ്റ്.

മതതീവ്രവാദികളുടെ വധഭീഷണി കാരണം ബംഗ്ലാദേശ് വിട്ട് ഇന്ത്യയിലും യു.എസിലും യൂറോപ്പിലുമായി താമസിക്കുകയാണ് തസ്ലീമ. കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമ, കവിത എന്നിവര്‍ സന്നിധാനത്ത് എത്താനുള്ള ശ്രമം ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇന്നും ഒരു യുവതി മലകയറണം എന്ന ആവശ്യവുമായി എത്തിയിരുന്നു എങ്കിലും തിരികെ പോവുകയാണ് ഉണ്ടായത്.

ശബരിമയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വധി പുറപ്പെടുവിച്ചെങ്കിലും ഭക്തരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് യുവതികള്‍ക്ക് ഇതുവരെ സന്ദര്‍ശനം നടത്താനായിട്ടില്ല.