ശബരിമല ; ആന്ധ്രയില്‍ നിന്നെത്തിയ രണ്ടു യുവതികളെ തടഞ്ഞു; പമ്പയില്‍ വീണ്ടും സംഘര്‍ഷാവസ്ഥ
ആന്ധ്രപ്രദേശില്‍ നിന്നെത്തിയ രണ്ടു സ്ത്രീ വിശ്വാസികളെ ശബരിമലയില്‍ പ്രതിഷേധക്കാര്‍ വീണ്ടും തടഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയിലൂടെ നടന്ന ഇവര്‍ക്കു പിന്നാലെ പ്രതിഷേധക്കാരെത്തി തടയുകയായിരുന്നു. ഇവരുടെ പ്രായത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം.
തെലങ്കാന സ്വദേശികളായ വാസന്തി, ആദിശേഷന് എന്നിവരാണ് ദര്‍ശനത്തിന് എത്തിയത്. ഇവര്‍ക്ക് 41ഉം 42 ഉം വയസ്സുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്.
ഇവരുടെ കയ്യില്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഒന്നും ഇല്ലായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. ഇവരെ നിലവില്‍ പൊലീസ് ഗാര്‍ഡ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് ഇവരെ സുരക്ഷിതമായി പമ്പക്കു പുറത്തേക്കു കടത്താനാണ് പോലീസ് ഇപ്പോള്‍ ആലോചിക്കുന്നത്. ശബരിമലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ വിവരങ്ങള്‍ ഒന്നും അറിയാതെ ആണ് ഇവര്‍ ശബരിമലയില്‍ എത്തിയത് എന്നാണു വിവരം.
ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിവരികയും വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന നിലയ്ക്കലില്‍ തങ്ങളെ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ഇവര്‍ ആചാരം ലഘിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിയെന്നും ഐ ജി പറഞ്ഞു.