മുന്‍കൂര്‍ ജാമ്യത്തിനു അപേക്ഷിച്ച് രഹ്ന ഫാത്തിമ ഹൈക്കോടതിയില്‍
ശബരിമലയില്‍ പ്രവേശ വിഷയത്തില്‍ വിവാദ നായിക രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മതവിശ്വാസത്തെ അവഹേളിച്ചെന്ന കേസിലാണ് രഹ്ന ഫാത്തിമ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ശബരിമലയില്‍ ക്ഷേത്രദര്‍ശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതവിശ്വാസത്തെ അവഹേളിക്കാന്‍ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങള്‍ വഴി മതവികാരം വ്രണപ്പെടുത്ത ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചെന്നുമായിരുന്നു രഹ്നക്കെതിരെയുള്ള പരാതി. സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ ക്ഷേത്രദര്‍ശനത്തിന് എത്തിയിരുന്നു.
എന്നാല്‍ ഭക്തരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നടപ്പന്തല്‍ വരെ മാത്രമേ ഇവര്‍ക്ക് പോകാനായുള്ളു. പിന്നീട് പോലീസ് സംരക്ഷണയില്‍ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് പിന്നാലെ രഹ്നയുടെ കൊച്ചിയിലെ ക്വാര്‍ട്ടേഴ്‌സ് ആക്രമിക്കപ്പെടുകയും കൂടാതെ ജോലി സ്ഥലത്ത് നിന്നും സ്ഥലംമാറ്റം ലഭിക്കുകയും ചെയ്യ്തിരുന്നു.