ശബരിമല ; നിരോധനാജ്ഞ ലംഘിച്ച ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. എട്ടുപേര്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റിലായത്. ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ നേതൃത്വത്തില്‍ എത്തിയവരാണ് അറസ്റ്റില്‍ ആയത്. അറസ്റ്റിലായവരെ പെരുനാട് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഇരുമുടിക്കെട്ടുമായി രണ്ടു കാറുകളിലായാണ് ഇവര്‍ എത്തിയത്. ഇലവുങ്കലില്‍ വച്ച് ഇവരുടെ വാഹനം പോലീസ് തടഞ്ഞ് പരിശോധിക്കുകയും പേരുവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. നിലയ്ക്കലില്‍ എത്തിയ ഇവരോട് പോലീസ് ആറുമണിക്കൂറിനകം ദര്‍ശനം പൂര്‍ത്തിയാക്കി തിരികെ വരണം, വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തവിടില്ല തുടങ്ങിയ കാര്യങ്ങളാണ് പറഞ്ഞത്.
എന്നാല്‍ ഇവ അനുസരിക്കാന്‍ തയ്യാറല്ലെന്ന് പ്രവര്‍ത്തര്‍ വ്യക്തമാക്കി. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിക്കുകയാണെന്ന് വ്യക്തമാക്കിക്കൊണ്ട് ഇവര്‍ ശരണം വിളിക്കുകയായിരുന്നു.