റോമില്‍ ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആഘോഷിച്ചു

ജെജി മാത്യു മാന്നാര്‍

റോം: കേരളത്തിലെ ഇരുപതു ലക്ഷം ലത്തിന്‍ കത്തോലിക്കരുടെ ഉന്നത നയരുപികരണ സമിതിയായ കെ.ആര്‍.എല്‍.സി.സി സമുദായ ദിനം തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് ആഘോഷിച്ചപ്പോള്‍, റോമിലെ ലത്തിന്‍ കത്തോലിക്കരും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു ആഘോഷത്തില്‍ പങ്കെടുത്തു.

റോമില്‍ പഠിക്കുന്ന വൈദികരും സന്യസ്തരും അല്മായരും അടങ്ങുന്ന ചെറിയ സമൂഹം ഡിസംബര്‍ ഒന്‍പതാം തിയതി ഒരുമിച്ചുകൂടി. സ്‌നേഹത്തിന്റെയും നീതിയുടെയും സന്ദേശം എല്ലാവരിലും കൈമാറാന്‍ കഴിയുന്ന രീതിയില്‍ എല്ലാ സ്ഥലത്തും സമുദായം വളരണമെന്നും അതിന് നമ്മുടെ ചുറ്റുമുള്ളവരെ പരസ്പരം സഹായിക്കുന്നതിലും, സഹവര്‍ത്തിത്വത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കാനും എല്ലാവരും ഉത്തരവാദിത്വം ഉള്ളവാരായിരിക്കണെമന്നു പ്രഖ്യാപിച്ചു സമ്മേളനം സമാപിച്ചു.