ജനപ്രതിനിധികള്‍ പാര്‍ട്ടിക്ക് വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്ന് നരേന്ദ്രമോദി
പാര്‍ലമെന്റ് അംഗങ്ങള്‍ അംഗങ്ങള്‍ക്കും പാര്‍ട്ടിക്കും വേണ്ടിയല്ല ജനങ്ങള്‍ക്ക് വേണ്ടി സമയം ചെലവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശീതകാല സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റിലേക്ക് എത്തിയതായിരുന്നു പ്രധാനമന്ത്രി.
ശീതകാല സമ്മേളനം പ്രക്ഷുബ്ധമാകുമെന്ന് തന്നെയാണ് നിലവില്‍ ലഭ്യമാകുന്ന സൂചനകള്‍. ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയും അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
മോദി പ്രഭാവം മങ്ങലേറ്റ് തുടങ്ങുന്നുവെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിനോട് പ്രതികരിച്ച ജനങ്ങള്‍ പറയുന്നത്. എന്‍ഡിഎയുടെ വാഗ്ദാന ലംഘനമാണ് മിക്കവരും കാരണമായി ചൂണ്ടികാട്ടുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഫലത്തിന്റെ തിളക്കത്തിലാണ് കോണ്‍ഗ്രസ് സഭയിലെത്തുക. സുപ്രധാനബില്ലുകള്‍ പാസ്സാക്കുന്നത് ഇനി ബിജെപിയ്ക്ക് ലോക്സഭയില്‍ എളുപ്പമാകില്ല.
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വമ്പന്‍ തിരിച്ചടിയെക്കുറിച്ച് മിണ്ടാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പാലര്‍മെന്റിലേക്ക് പോയത്. പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട മോദി പാര്‍ലമെന്റില്‍ കൂടുതല്‍ സമയമിരുന്ന് ബില്ലുകള്‍ പാസാക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. പാര്‍ലമെന്റിനകത്ത് സംവാദത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞത്.