അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂപ്പുകുത്തി ; വില ബാരലിന് 50 ഡോളറിന് താഴെ
എണ്ണവിലയില്‍ വന്‍ ഇടിവ്. 2017 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കിലാണിപ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില. ബാരലിന് 50.50 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉല്‍പാദനം നിയന്ത്രിച്ച് വിലയിടിവ് നിയന്ത്രിക്കാനാണ് ഒപെക് കൂട്ടായ്മയുടെ ശ്രമം.
പ്രതിദിനം 12 ലക്ഷം ബാരല്‍ ഉല്‍പാദനം കുറയ്ക്കാനാണ് ഒപെക് ലക്ഷ്യമിടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍. ആഗോള ക്രൂഡ് ഓയില്‍ ആവശ്യകതയുടെ ഒരു ശതമാനമാണിത്. എണ്ണവില ഉയര്‍ന്നതോടെ യുഎസ് എണ്ണ ശേഖരവും വലിയ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ആഗോള തലത്തില്‍ എണ്ണ ലഭ്യത വര്‍ദ്ധിച്ചതും, ആഗോള സാമ്പത്തിക വളര്‍ച്ച നിരക്കില്‍ കുറവുണ്ടാകുമെന്ന ആശങ്കകളുമാണ് വിലയിടിവിന് കാരണം.