താന്‍ രാജി വെക്കില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല എന്ന് എ.പദ്മകുമാര്‍. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി തീരും വരെ തുടരും. കാലാവധി തീരുന്ന നവംബര്‍ 14 വരെ സ്ഥാനത്തുണ്ടാകും.
തന്റെ രാജിയെ കുറിച്ച് ഒരു മാധ്യമം നിരന്തരമായി വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും അത് ചിലരുടെ മനസിലെ സ്വപ്നമാണെന്നും പദ്മകുമാര്‍ പറഞ്ഞു. സ്വപ്നം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയില്ലാത്തതു കൊണ്ട് ആര്‍ക്കും എത്ര വേണമെങ്കിലും സ്വപ്നം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവാഭരണ ഘോഷയാത്ര അനുഗമിക്കുന്നവരുടെ പട്ടികയുണ്ടാക്കിയത് പന്തളം കൊട്ടാരവും ദേവസ്വം ബോര്‍ഡും പൊലീസും ചേര്‍ന്നാണ്. ആ പട്ടിക മാറ്റാന്‍ കഴിയില്ല. സുരക്ഷ മുന്‍നിര്‍ത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും പത്മകുമാര്‍ വ്യക്തമാക്കി.