ശബരിമല ദർശനത്തിന് ശേഷം വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ അമ്മായിഅമ്മ പട്ടിക കൊണ്ട് തലയ്ക്കടിച്ചു
ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മയുടെ വക മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നു. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലര്‍ച്ചയോടെ വീട്ടിലെത്തിയത്.
ഏഴ്മണിക്കാണ് തര്‍ക്കത്തെ തുടര്‍ന്ന് കനകദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്നത്. അതേസമയം ഭര്‍ത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കനകദുര്‍ഗയും ബിന്ദുവുമാണു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്നിധാനത്തെത്തിയത്. ജനുവരി രണ്ടിനായിരുന്നു ഇത്. സന്നിധാനത്തെത്തിയതിനുശേഷം ഒളിവിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം നടന്ന ‘ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയിലും പങ്കെടുത്തിരുന്നു. തലയ്ക്ക് പരിക്കേറ്റ കനക ദുര്‍ഗ്ഗയെ സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.