അഭിനയം തുടരാന്‍ കഴിയുന്നില്ലെങ്കില്‍ പ്രണവ് വേറെ ജോലി കണ്ടെത്തുമെന്ന് മോഹന്‍ലാല്‍

സിനിമാ മേഖലയിലെ അവന്റെ മുന്നോട്ടുപോക്ക് അവന്റെ പ്രതിഭയും ദൈവാനുഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അഭിനയം തുടരാന്‍ അവന് പറ്റുമെങ്കില്‍ അവന് തുടരട്ടെ. അവനത് കഴിയുന്നില്ലെങ്കില്‍ അവന് മറ്റൊരു ജോലി കണ്ടെത്തുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
പ്രണവ് നായകനായി എത്തിയ ഇരുപതാംനൂറ്റാണ്ട് എന്ന ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മോഹന്‍ലാലിന്റെ പ്രതികരണം.
അരുണ്‍ ഗോപിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പീറ്റര്‍ ഹെയിനിന്റേതാണ് ആക്ഷന്‍. ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധായകന്. എന്നാല്‍ വളരെ മോശം അഭിപ്രായമാണ് ചിത്രത്തിനും പ്രണവിനും ലഭിച്ചത്. ഇപ്പോള്‍ പ്രിയദര്ശന് സംവിധാനംചെയ്യുന്ന കുഞ്ഞാലി മരക്കാറില്‍ അഭിനയിച്ചു വരികയാണ് പ്രണവ്.