ജഗതിയുടെ പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജുകള്‍ വ്യാജമെന്ന് മകള്‍
നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ നിലവിലുള്ള ഫേസ്ബുക്ക് പേജുകള്‍ വ്യാജമെന്ന് മകള്‍ പാര്‍വതി ഷോണ്‍. തന്റെ ഫെസ്ബുക്കിലൂടെയാണ് പാര്‍വതി ഇക്കാര്യം വെളിപെടുത്തിയത്. ജഗതിയുടെ പേരില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പേജിലെ വാര്‍ത്തകളും പോസ്റ്റുകളും വ്യാജമാണ് എന്ന് മകള്‍ പറയുന്നു. പപ്പക്ക് നിലവില്‍ ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .
അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ …എന്നും പാര്‍വതി ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്ത് തിരിച്ചു വരുന്നു എന്ന പേരില്‍ വാര്‍ത്തകള്‍ വന്നത്. അതിനു പിന്നാലെ ജഗതി ശ്രീകുമാറിന്റെ പേരില്‍ ധാരാളം ഫേസ്ബുക്ക് പേജുകള്‍ നിലവില്‍ വരികയായിരുന്നു.
വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയായിരുന്നു. താരത്തിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തും ആശംസകളര്‍പ്പിച്ചും നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ജഗതിയുടെ പേരിലുള്ള ഫെയ്സ്ബുക്ക് പേജും തിരിച്ചുവരവിനെ കുറിച്ചുള്ള ട്രോളുകളും വൈറലായത്. സിനിമാ താരങ്ങള്‍ അടക്കം നിരവധി പേര്‍ അത് താരത്തിന്റെ തന്നെ ഔഗ്യോഗിക പേജാണെന്ന് കരുതി പേജില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :