ആഫ്രിക്കയിൽ നാശം വിതച്ച് ഇഡ ചുഴലിക്കാറ്റ് ; മരണസംഖ്യ 150 കവിഞ്ഞു

ആഫ്രിക്കയുടെ തെക്കന്‍ മേഖലയില്‍ വീശിയടിച്ച ഇഡ ചുഴലിക്കാറ്റില്‍ മരണം 150 കഴിഞ്ഞു. മൊസാംബിക്കിലാണ് കൂടുതല്‍ നാശനഷ്ടം. പക്ഷേ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി ഇനിയും പുറത്തുവന്നിട്ടില്ല.

68 പേര്‍ മരിച്ചതായാണ് വിവരം. 1500ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. റെഡ് ക്രോസ് സംഘം സഹായത്തിന് എത്തിയിട്ടുണ്ട്. വീടുകള്‍ വ്യാപകമായി തകര്‍ന്നു. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയ നിലയിലാണുള്ളത്. വ്യാഴാഴ്ച കാറ്റ് വീശി തുടങ്ങിയെങ്കിലും ഞായറാഴ്ചയോടെ മാത്രമാണ് രക്ഷാപ്രവര്‍ത്തനം സജീവമായത്.