കെന്റക്കിയിലെ ചുഴലിക്കാറ്റ്; കനത്ത നാശനഷ്ടം ; 80 മരണം ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യു.എസിലെ കെന്റക്കില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍. വെള്ളിയാഴ്ച രാത്രിയോടെയാണ് അതിശക്തമായ കൊടുങ്കാറ്റ് വീശിയത്. ഇതുവരെ 80 ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കെന്റക്കിയില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നാണിതെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യു.എസിലെ അര്‍ക്കന്‍സസ്, ഇല്ലിനോയ്, കെന്റക്കി, ടെന്നസി, മിസൗറി എന്നീ അഞ്ചുസംസ്ഥാനങ്ങളെയാണ് കൊടുങ്കാറ്റ് ബാധിച്ചിരിക്കുന്നത്. സംഭവത്തില്‍ ഗവര്‍ണറുമായി കൂടിയാലോചിച്ച് അടിയന്തരമായി ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.