കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ സംഘർഷം
കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്‌സ് യാക്കോബായ സംഘര്‍ഷം. ഓര്‍ത്തഡോക്‌സ് വൈദികന്‍ തോമസ് പോള്‍ റമ്പാന്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം. ഓര്‍ത്തഡോക്‌സ് വൈദികനെ പളളിയില്‍ കയറ്റില്ലെന്ന് യാക്കോബായ വിഭാഗം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്.
വൈദികനെ പള്ളിക്ക് മുന്നില്‍ തടഞ്ഞു. യാക്കോബായ വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് 200-ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തന്റെ അമ്മയുടെ ഓര്‍മ്മദിവസമാണ് അതിനായുള്ള പ്രാര്‍ത്ഥനകള്‍ക്കും മറ്റുമായാണ് താന്‍ എത്തിയത്. പള്ളിയില്‍ പ്രവേശിച്ചേ പറ്റൂ എന്നാണ് റമ്പാന്റെ പക്ഷം. എന്നാല്‍ പ്രവേശനം അനുവധിക്കില്ല എന്നാണു യാക്കോബായ വിഭാഗം വിശ്വാസികള്‍ പറയുന്നത്.