കെ എം മാണിയുടെ മരണം; ഹിന്ദി പത്രം വാര്‍ത്തയില്‍ നല്‍കിയത് എംഎം മണിയുടെ ചിത്രം
അന്തരിച്ച കേരള കോണ്‍ഗ്രസ്(എം)ചെയര്‍മാനും മുന്‍മന്ത്രിയുമായിരുന്ന കെഎം മാണിയുടെ മരണ വാര്‍ത്ത നല്‍കിയ ഹിന്ദി പത്രം വാര്‍ത്തയുടെ കൂടെ നല്‍കിയത് എം എം മണിയുടെ ചിത്രം. മാണിക്ക് പകരം വൈദ്യുതി മന്ത്രി എം എം മണി അന്തരിച്ചുവെന്നാണ് പത്രം റിപ്പോര്‍ട്ട് നല്‍കിയത്.
കേരളത്തിന്റെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.എം മണി അന്തരിച്ചു എന്ന് മന്ത്രിയുടെ ചിത്രമടക്കമാണ് വാര്‍ത്ത കൊടുത്തിരിക്കുന്നത്. മരിക്കുമ്പോള്‍ 86 വയസ്സായിരുന്നുവെന്നും മുന്‍ മന്ത്രിയായിരുന്നുമൊക്കെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത പത്രത്തിന് പക്ഷേ, ചിത്രവും പേരും തെറ്റി. വാര്‍ത്തയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.