പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റിൽ നിന്നും മാറ്റിയ പെട്ടിയിൽ എന്താണ് എന്ന് കോണ്‍ഗ്രസ്
കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റില്‍ നിന്നും സ്വകാര്യ വാഹനത്തിലേക്ക് മാറ്റിയ പെട്ടിയില്‍ എന്താണെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നു എഐസിസി വക്താവ് ആനന്ദ് ശര്‍മ്മ
അധികാരം ഉപയോഗിച്ച് പ്രധാനമന്ത്രി പ്രതിപക്ഷത്തെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം മൂലമാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തെ അധികാരമുപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതെന്നും ആനന്ദ് ശര്‍മ്മ ദില്ലിയില്‍ പറഞ്ഞു.
ഇലക്ട്രല്‍ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച 210 കോടി രൂപയുടെ ഉറവിടം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ആനന്ദ് ശര്‍മ്മ, റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണത്തില്‍ മോദി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്നും ആനന്ദ് ശര്‍മ്മ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.