ജീവൻ പണയം വെച്ചാണ് കേളത്തിൽ ബി ജെ പി പ്രവർത്തിക്കുന്നത് എന്ന് നരേന്ദ്ര മോദി

കേരളത്തില്‍ ജീവന്‍ പണയം വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തില്‍ വോട്ട് തേടുന്ന പ്രവര്‍ത്തകര്‍ ജീവനോടെ മടങ്ങുമെന്ന് പോലും ഉറപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലും ഇത് തന്നെയാണ് അവസ്ഥ. പക്ഷെ ഇത്തരം സാഹചര്യങ്ങളില്‍ അവര്‍ ഭയപ്പെട്ടില്ലെന്നും എല്ലാം അതിജീവിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ ഗതി വാരാണസിയിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഈ ഭയത്തിന്റെ കാര്യമില്ലെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ പ്രചാരണ പൊതുയോഗത്തിലായിരുന്നു കേരളത്തെ നിശിതമായി വിമര്‍ശിച്ച് മോദിയുടെ പ്രസംഗം.