പുല്‍വാമ : തീവ്രവാദികളും സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികളെ വധിച്ചു . സംഭവത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായി. ഇവര്‍ക്കായും ഭീകരര്‍ക്കായുമുള്ള തെരച്ചില്‍ തുടരുകയാണ്. സുരക്ഷാ സൈന്യത്തിന്റെ കാവലിലാണ് ലസിപോര മേഖലയുള്ളത്.

എകെ സീരീസില്‍ ഉള്‍പ്പെടുന്ന മൂന്നുതോക്കുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനിടെ അനന്ദ നാഗില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഇന്നലെ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ മന്‍സൂര്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.