അരുണാചല്‍ പ്രദേശില്‍ 24 മണിക്കൂറിനിടെ ഉണ്ടായത് നാലു ഭൂചലനം

അരുണാചല്‍ പ്രദേശില്‍ ഇന്നലെയും ഇന്നുമായി 24 മണിക്കൂറിനിടെ നാലു തവണ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്.

റിക്ടര്‍ സ്‌കെയിലില്‍ 5.5, 5.6, 3.8, 4.9 എന്നിങ്ങനെയാണ് ഭൂചലനങ്ങളുടെ തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന ഭൂചലനങ്ങളില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.52 ന് ഈസ്റ്റ് കമേങ് ജില്ലയില്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ ഭൂചലനമാണ് ഏറ്റവും ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയത്. 5.6 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ഇന്ന് പുലര്‍ച്ച 4.24 നുണ്ടായ ഭൂചലനം 5.5 തീവ്രതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. ഈസ്റ്റ് കമേങ് ജില്ലയില്‍ തന്നെയായിരുന്നു ഇതും.