ഫെയ്സ് ആപ്പിന്റെ വ്യാജന്‍ ഇറങ്ങി ; സൂക്ഷിക്കണം എന്ന് മുന്നറിയിപ്പ്
ഫെയ്സ് ആപ്പ് ഉപയോഗിച്ച് പ്രായം കൂട്ടാനും കുറയ്ക്കാനും തുടങ്ങുന്നതിനു മുന്‍പ് ആപ്പ് ഒര്‍ജിനല്‍ ആണോ അല്ലയോ എന്ന് പരിശോധിക്കുക. ഫെയ്സ് ആപ്പിനോട് സാദൃശ്യമുളള വ്യാജ ആപ്പ് എത്തിയതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഫെയ്സ് ആപ്പ് ശേഖരിക്കുന്ന ഉപയോക്താക്കളുടെ മുഖത്തിന്റെ ചിത്രവും ഫോണ്‍വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാനുളള സാധ്യതകളെ കുറിച്ച് സൈബര്‍ സുരക്ഷാരംഗത്തുളളവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വ്യാജ ആപ്പ് എത്തിയതായുളള മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയിരിക്കും എന്ന് കാട്ടിത്തരുന്നത് അടക്കമുളള കൗതുകങ്ങള്‍ ഉള്‍ക്കൊളളുന്നതാണ് ഫെയ്സ് ആപ്പ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത് ഉപയോഗിച്ച് ഫോട്ടോ രൂപം മാറ്റുന്ന തിരക്കിലാണ് ലോകം.