തന്റെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചു ; നടി ഐശ്വര്യ ലക്ഷ്മി കോടതിയില്‍
കരാര്‍ ലംഘിച്ചു പരസ്യക്കമ്പനി തന്റെ ചിത്രം പരസ്യത്തിന് ഉപയോഗിച്ചതിന് എതിരെ നടി ഐശ്വര്യ ലക്ഷ്മി കോടതിയില്‍. ഇരിങ്ങാലക്കുട അഡീഷണല്‍ സബ് കോടതിയിലാണ് ഐശ്വര്യ ലക്ഷ്മി ഹാജരായത്. കരാര്‍ കഴിഞ്ഞതിനു ശേഷവും തന്റെ ചിത്രം പരസ്യക്കാര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പരാതിയിന്മേലാണ് ഐശ്വര്യ കോടതിയെത്തിയത്.
വിഷയത്തില്‍ ഐശ്വര്യ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കാണ് വ്യാഴാഴ്ച രാവിലെ അഭിഭാഷകനോടൊപ്പം ഐശ്വര്യ കോടതിയിലെത്തിയത്. ചര്‍ച്ചയില്‍ വിഷയം രമ്യമായി പരിഹരിച്ചുവെന്നാണ് സൂചന.
പരസ്യകരാര്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നടി ഐശ്വര്യലക്ഷ്മി ഇരിങ്ങാലക്കുട അഡീ. സബ് കോടതിയിലെത്തി.കരാര്‍ കഴിഞ്ഞതിനുശേഷവും കമ്പനിക്കാര്‍ ഐശ്വര്യയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതിനെതിരേ നേരത്തേ ഹര്‍ജി നല്‍കിയിരുന്നു.