ഗാന്ധിയല്ല മോദിയാണ് ഇന്ത്യയുടെ പിതാവ് ; അംഗീകരിക്കാത്തവര്‍ ഇന്ത്യക്കാരല്ല എന്ന് മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘ഇന്ത്യയുടെ പിതാവ് ‘ എന്നും അത് അംഗീകരിക്കാത്തവര്‍ ഇന്ത്യക്കാരല്ലെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്.
മോദിയുടെ വ്യക്തിത്വവും സമീപനവു0 മികച്ചതാണെന്നും അത് കാരണം വിദേശത്ത് താമസിക്കുന്ന ആളുകള്‍ക്ക് ഇന്ത്യക്കാരാണെന്ന് പറയാന്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു അമേരിക്കന്‍ പ്രസിഡന്റ് ഇത്തരത്തിലുള്ള സ്തുതി വാക്കുകള്‍ ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്ന് വ്യക്തമാക്കിയ ജിതേന്ദ്ര സിംഗ് മറ്റൊരു ലോക നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ വാഴ്ത്തിയതെന്നും പറഞ്ഞു.
മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.