അഭയ കേസ് : സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മം കൃത്രിമമെന്ന് മൊഴി

അഭയ കേസില്‍ സിസ്റ്റര്‍ സെഫിയ്‌ക്കെതിരെ ഗൈനക്കോളജിസ്റ്റ് ഡോ. ലളിതാംബിക കരുണാകരന്റെ മൊഴി പുറത്തു. കേസില്‍ മൂന്നാം പ്രതിയായ സെഫി കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തുവെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. സിബിഐ കോടതിയില്‍ വിചാരണയ്ക്കിടെയാണ് സെഫിയ്‌ക്കെതിരെ ഡോക്ടര്‍ മൊഴി നല്‍കിയത്.

കേസില്‍ പ്രോസിക്യൂഷന്‍ പത്തൊന്‍പതാം സാക്ഷിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ഡോക്ടര്‍ ഡോ. ലളിതാംബിക കരുണാകരന്‍. 2008 നവംബര്‍ 19ന് സിബിഐ അറസ്റ്റ് ചെയ്ത സിസ്റ്റര്‍ സെഫിയെ മെഡിക്കലിന് വിധേയാക്കിയപ്പോള്‍ ഗൈനെക്കോളജി ഡിപ്പാര്‍ട്‌മെന്റിന്റെ മേധാവിയായിരുന്നു ഡോ. ലളിതാംബിക.

അന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സിസ്റ്റര്‍ സെഫി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തതായി കണ്ടുപിടിച്ചത്. ഇത് സംബന്ധിച്ച് 2008 നവംബര്‍ 28 ന് സിബിഐയ്ക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു.