കൊച്ചിയില്‍ 12കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവും ദമ്പതികളും അറസ്റ്റില്‍

കൊച്ചി വടുതലയിലാണ് 12 വയസ്സുകാരി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥരായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വര്‍ഷ, ബിബിന്‍, ലിതിന്‍, എന്നിവരാണ് പൊലീസ് പിടിയിലായത്. വര്‍ഷയുടേയും ബിപിന്റെയും സഹായിയായ ലിതിനാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വര്‍ഷയും ബിപിനും ചേര്‍ന്ന് പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആ ദൃശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കുട്ടി ഇക്കാര്യം പിതാവിനോട് പറഞ്ഞതിനെ തുടര്‍ന്ന് പിതാവ് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

ബിപിന്റെ മൊബൈലിലാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെയും എറണാകുളം സബ് ജയിലിലേക്ക് മാറ്റി. ഒളിവില്‍ പോയ ഇയാള്‍ പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.