മഹാരാഷ്ട്രയില്‍ നടന്നത് ‘nsollygoster’- രാഷ്ട്രീയ വടംവലിക്ക് കടുകട്ടി പേരിട്ട് തരൂര്‍
മറ്റുള്ളവര്‍ക്ക് പെട്ടന്ന് മനസിലാകാത്ത തരത്തിലുള്ള കടുകട്ടി ഇംഗ്‌ളീഷ് വാക്കുകള്‍ ഉപയോഗിക്കുന്നവരില്‍ ഒരേ ഒരു ഇന്ത്യക്കാരനാണ് തിരുവനന്തപുരം എം പി ശശി തിരൂര്‍. അദ്ദേഹത്തിന്റെ ധാരാളം വാക്കുകള്‍ ജനങ്ങളെ അതിന്റെ അര്‍ഥം കണ്ടെത്താന്‍ വേണ്ടി ഏറെ പ്രേരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മഹാരാഷ്ട്ര രാഷ്ട്രീയ വടംവലിക്ക് കടുകട്ടി വാക്പ്രയോഗവുമായി വീണ്ടും തരൂര്‍ രംഗത് വന്നു. ‘nsollygoster’ എന്ന വാക്കാണ് തരൂര്‍ ട്വിറ്ററില്‍ പ്രതികരണമായി നല്‍കിയത്. ധാര്‍മികതയേക്കാള്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന രാഷ്ട്രീയക്കാരന്‍ എന്നാണു വാക്കിന്റെ അര്‍ത്ഥം.
2017 ജൂലൈ 27 ന് പോസ്റ്റ് ചെയ്ത ട്വീറ്റ്, റീട്വീറ്റ് ചെയ്തായിരുന്നു തരൂരിന്റെ പ്രതികരണം. ഇന്ത്യ കണ്ട ഏറ്റവും വലിയ അട്ടിമറിയിലൂടെ ഇന്നലെ മഹാരാഷ്ട്രയില്‍ ബിജെപി -എന്‍സിപി സഖ്യ സര്‍ക്കാര്‍ രൂപം കൊണ്ടതിനെതിരെ രൂക്ഷമായാണ് ഇദ്ദേഹം പ്രതികരിച്ചത്. ഇന്നത്തെ വാക്ക് എന്ന ട്വീറ്റാണ് തരൂര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.