യുവാക്കള്‍ തെങ്ങില്‍ കയറാന്‍ മടിക്കുന്നത് പെണ്‍കുട്ടികള്‍ കാരണം ; ഇ.പി.ജയരാജന്‍
യുവാക്കള്‍ തെങ്ങുകയറ്റ ജോലി എന്തുകൊണ്ടാണ് ഉപേക്ഷിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരവുമായി
വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. തെങ്ങില്‍ കയറുന്നവരുടെ കൈകാലുകളില്‍ തഴമ്പ് ഉണ്ടാകുമെന്നും അതിനാല്‍ പെണ്‍കുട്ടികള്‍ ഇവരെ വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതാണ് യുവാക്കള്‍ തെങ്ങുകയറ്റം ഉപേക്ഷിക്കാന്‍ കാരണമെന്നാണ് മന്ത്രിയുടെ കണ്ടെത്തല്‍.
തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശം.
മുന്‍പ് തെങ്ങില്‍ കയറുന്ന ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ തെങ്ങില്‍ കയറുന്നവരുടെ കയ്യിലും കാലിലും തഴമ്പ് വരുമെന്നും. അക്കാരണത്താല്‍ പല പെണ്‍കുട്ടികളും ഈ ചെറുപ്പക്കാരെ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നില്ല അതുകൊണ്ടാണ് ഇന്നത്തെ യുവാക്കള്‍ തെങ്ങുകയറ്റ തൊഴില്‍ ഉപേക്ഷിച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്.