ശബരിമലയില്‍ തീര്‍ത്ഥാടകനെ കാട്ടാന ചവിട്ടി കൊന്നു

ശബരിമലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അയ്യപ്പ ഭക്തന്‍ മരിച്ചു. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി ഭദ്രപ്പന്‍(58) ആണ് മരിച്ചത്. എരുമേലിയില്‍ നിന്നുള്ള കാനനപാതയിലെ മുക്കുഴി ക്ഷേത്രത്തിനും, കരിമലയ്ക്കും ഇടയിലുള്ള വള്ളിത്തോട് പൂക്കുറ്റിത്താവളത്തിന് സമീപം പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം ഉണ്ടായത്.

ഒപ്പം ഉണ്ടായിരുന്നവര്‍ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ എതാനും ദിവസങ്ങളായി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായിരുന്നു. അതിനാല്‍ തീര്‍ത്ഥാടകരെ വൈകിട്ട് 5 മണിക്ക് ശേഷം മുക്കുഴിയില്‍ നിന്നും കടത്തി വിട്ടിരുന്നില്ല.

എന്നാല്‍ ഇന്നലെ പകല്‍ കാനനപാതയിലുടെ പോയ ഭദ്രപ്പന്‍ ഉള്‍പ്പെടുന്ന സംഘം പൂക്കുറ്റി താവളത്ത് വിരിവെച്ച് തങ്ങുക ആയിരുന്നു. ഈ സമയമാണ് കാട്ടനയുടെ ആക്രമണം ഉണ്ടായത്.