ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കശ്മീരിലെ ത്രാലില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ജെയ്‌ഷെ മുഹമ്മദ് ഭീകരരുമായിട്ടാണ് സുരക്ഷാസേന ഏറ്റുമുട്ടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്‌ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന ഭീകര സംഘവുമായാണ് സുരക്ഷാ സേന ഏറ്റുമുട്ടുന്നതെന്നാണ് വിവരം.
ഖാസിയുള്‍പ്പെടെ മൂന്ന് ഭീകരരെ സുരക്ഷാ സേന ഒളിയിടത്തില്‍ വളഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ സ്വദേശിയാണ് ഖാസി യാസിര്‍. കശ്മീരിലെ നാടോടികളായ ഗുജ്ജര്‍ സമുദായത്തിലുള്‍പ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയതിന് ശേഷം ഇയാളെ സുരക്ഷാസേന തിരഞ്ഞുവരികയായിരുന്നു. ഏറ്റുമുട്ടല്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.