നടി ആക്രമിക്കപ്പെട്ട കേസ് : ദിലീപിന്റെ പുതിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ച പുതിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതിയായ സുനില്‍ കുമാര്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ തന്നെ ഭീഷണിപ്പെടുത്തി കത്തയച്ചത് പ്രത്യേകം വിസ്തരിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം.
എന്നാല്‍ ദിലീപ് ഉള്‍പ്പെട്ട കേസിന്റെ തുടര്‍ച്ചയാണ് ഭീഷണിക്കത്തെന്നും അതിനാല്‍ പ്രത്യേകം വിസ്തരിക്കണ്ടേ കാര്യമില്ലെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ദിലീപിന്റെ ആവശ്യം നേരത്തേ വിചാരണ കോടതി തള്ളിയിരുന്നു. കേസിലെ എട്ടാമത്തെ പ്രതിയാണ് ദിലീപ്.









