സ്‌ഫോടനം ; പഞ്ചാബില്‍ രണ്ടു മരണം

പഞ്ചാബില്‍ ‘നഗര്‍ കീര്‍ത്തന്‍’ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ട് മരിച്ചു. പതിനൊന്ന് പേര്‍ക്ക് പുരക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്. പഞ്ചാബിലെ തരണ്‍ തരണിലെ പാഹു ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ആളുകള്‍ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. ആള്‍ക്കൂട്ടത്തിലൊരാള്‍ എറിഞ്ഞ പടക്കം പടക്കങ്ങള്‍ നിറച്ചിരുന്ന ട്രാക്ടര്‍ ട്രോളിയില്‍ കൊണ്ടതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഘോഷയാത്ര ബാബ ദീപ സിംഗ് ഗുരുദ്വാരയ്ക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഹുവിന്ദ് ഗ്രാമത്തിലെ ബാബാ ദീപ് സിങ് ഗുരുദ്വാരയില്‍ നിന്നും ചബ്ബ ഗ്രാമത്തിലെ തഹ്ല സാഹിബ് ഗുരുദ്വാരയിലേക്കെ പോയ ഘോഷയാത്രയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പടക്കം സംഭരിച്ചിരുന്ന വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ വാഹനത്തില്‍ ഏഴോളം യുവാക്കളുണ്ടായിരുന്നതായും പോലീസ് പറയുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും 18-19 വയസ് പ്രായമുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു.