വാട്‌സാപ്പ് വഴി ഇനി പണവും അയക്കാം ; വാട്‌സാപ്പ് പേയ്ക്ക് ഇന്ത്യയില്‍ അനുമതി ലഭിച്ചു
ഇന്ത്യക്കാരുടെ ഇഷ്ട ആപ്പ് ആയ വാട്‌സ്ആപ്പ് വഴി ഇനി പണവും കൈമാറ്റം ചെയ്യാം. ഗൂഗിള്‍ പേ പേ ടി എം എന്നിവയുടെ നിരയിലേയ്ക്ക് വാട്‌സാപ്പ് പേയും കടന്നു വരികയാണ്. പേയ്മെന്റ് ആപ്പ് ഇന്ത്യയില്‍ ആരംഭിക്കുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ഫേസ്ബുക്കിന് അനുമതി ലഭിച്ചു.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഡിജിറ്റല്‍ പേയ്മെന്റ് സേവനം ഘട്ടംഘട്ടമായി പ്രവര്‍ത്തിപ്പിക്കാന്‍ വാട്ട്സാപ്പിന് അനുമതി നല്‍കിയിട്ടുണ്ട്- ‘ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യ ഘട്ടത്തില്‍, 10 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വാട്ട്സ്ആപ്പ് പേ മെസേജിംഗ് ആപ്പ് വഴി ലഭ്യമാക്കും. വാട്‌സാപ്പ് പേ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ പേയ്മെന്റ് അപ്ലിക്കേഷനുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ അപ്ലിക്കേഷനില്‍ രാജ്യത്ത് 40 കോടി ഉപയോക്താക്കളുണ്ട്.
നിലവില്‍ പേടിഎം, ഗൂഗിളിന്റെ ഗൂഗിള്‍ പേ ആപ്ലിക്കേഷന്‍, ഫോണ്‍ പേ, മൊബിവിക് എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന സംവിധാനം. അതില്‍ തന്നെ ഗൂഗിള്‍ പേ ആണ് ഒന്നാമന്‍. ഇവരുമായി കടുത്ത മത്സരം തന്നെ വാട്‌സ്ആപ്പിനു വേണ്ടി വരും.
ഉപയോഗിക്കേണ്ട രീതികള്‍ :
1. വാട്‌സാപ്പിലെ ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യണം. എല്ലാ ആന്‍ഡ്രോയിഡ്, iOSഉപയോക്താക്കള്‍ക്കും Payments എന്ന ഓപ്ഷന്‍ കാണാനാകും.
2. അതില്‍ ക്ലിക്ക് ചെയ്യുക. പുതിയ ഉപയോക്താക്കള്‍ക്ക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് അംഗീകരിക്കേണ്ടിവരും.
3. അതിനുശേഷം ഉപയോക്താക്കള്‍ക്ക് UPI രജിസ്‌ട്രേഷന്‍ സ്‌ക്രീന്‍ ലഭിക്കും. മറ്റു UPI ആപ്പുകളിലേതുപോലെ ആധികാരികത തെളിയിക്കുന്നതിനുള്ള വിവരങ്ങള്‍ നല്‍കണം.4. ആദ്യ തവണ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ബാങ്കും ഫോണ്‍നമ്പറും സെലക്ട് ചെയ്യേണ്ടിവരും. ഇത് രണ്ടും വാലിഡേറ്റ് ചെയ്യുകയാണ് അടുത്തത്. തുടര്‍ന്ന് ഐഡിയും പിന്‍ നമ്പരും തെരഞ്ഞെടുക്കണം.
5. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉപയോക്താക്കള്‍ക്ക് മറ്റുള്ളവരെ ക്ഷണിക്കാനും പേയ്‌മെന്റ് അപേക്ഷ അയക്കാനും കഴിയും. നിലവിലുള്ള വാട്‌സാപ്പ് പേ ഉപയോക്താക്കളുമായി ട്രാന്‍സാക്ഷന്‍ നടത്താനും സാധിക്കും.