വാട്‌സ് ആപ്പ് ചാറ്റുകള്‍ അത്രയ്ക്ക് സേഫ് അല്ല ; നിങ്ങളുടെ ചാറ്റ് വിവരങ്ങള്‍ ഗൂഗിളില്‍ കിട്ടും

വാട്‌സാപ്പ് ചാറ്റുകള്‍ അത്ര സുരക്ഷിതമല്ല എന്ന് വാര്‍ത്തകള്‍ . നമ്മുടെയൊക്കെ വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ ആര്‍ക്ക് വേണമെങ്കിലും വായിക്കാം എന്ന് റിപ്പോര്‍ട്ട്. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ഏതൊരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റും ലഭിക്കുമെന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുന്നതിനുള്ള ഇന്‍വൈറ്റ് കോഡ് വഴിയാണ് ചാറ്റുകള്‍ ഗൂഗിളില്‍ ലഭ്യമാകുന്നത്. ഇന്‍വൈറ്റ് കോഡ് ഉള്‍പ്പെടുന്ന യുആര്‍എല്‍ ആണ് ഗൂഗിളില്‍ ലഭ്യമാകുന്നത്. നിലവില്‍ വ്യക്തിഗത ചാറ്റുകള്‍ ഉള്‍പ്പടെ കാണുന്നതിന് chat.whatsapp.com എന്ന ലിങ്ക് വഴി സാധിക്കും. ഇതിനൊപ്പമുള്ള കോഡുകളാണ് അതത് ഗ്രൂപ്പുകളിലേക്ക് ഗൂഗിള്‍ വഴി എത്താന്‍ സാധിക്കുക.

Invite to Group via Link’ feature എന്ന ലിങ്ക് ഗൂഗിളില്‍ ഇന്‍ഡക്‌സ് ചെയ്യപ്പെടുന്നതിനാലാണ് വാട്‌സാപ്പ് ഗ്രൂപ്പ് ചാറ്റുകള്‍ പരസ്യമാകുന്നത്. ഈ ലിങ്കുകള്‍ വഴി ഗ്രൂപ്പുകളില്‍ ജോയിന്‍ ചെയ്യുന്നവര്‍ക്ക് അവിടെ നടക്കുന്ന ചാറ്റുകള്‍ കാണാനാകും. ഇത് വാട്‌സാപ്പിന്റെ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. എന്‍ക്രിപ്റ്റഡ് അധിഷ്ഠിതമായ മെസേജിങ് ആപ്പാണ് വാട്‌സാപ്പ്.

‘chat.whatsapp.com’ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ നിലവില്‍ ഗൂഗിളില്‍ ലഭ്യമാകുന്നത് നാലു ലക്ഷത്തിലേറെ സെര്‍ച്ച് റിസല്‍ട്ടുകളാണ്. അശ്ലീല ഉള്ളടക്കങ്ങളുള്ള ഗ്രൂപ്പുകളിലെ ചാറ്റുകള്‍ വരെ ഇത്തരത്തില്‍ ഗൂഗിളില്‍ ലഭ്യമാകുന്നുണ്ട്. അമേരിക്കയില്‍ അംഗീകാരമുള്ള ചില എന്‍ജിഎ സ്ഥാപനങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചാറ്റുകളും അതിലെ അംഗങ്ങളുടെ വിവരങ്ങലും ഗൂഗിളില്‍ ലഭ്യമാണെന്ന് പ്രമുഖ ടെക് വെബ്‌സൈറ്റായ വൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓപ്പണ്‍ വെബില്‍ അധിഷ്ഠിതമായ യുആര്‍എലുകളാണ് ഗൂഗിളില്‍ സെര്‍ച്ച് റിസല്‍ട്ടായി ലഭിക്കുന്നത്. അതുകൊണ്ടുതന്നെയാണ് chat.whatsapp.com എന്ന വെബ് വിലാസം ചേര്‍ന്നുവരുന്ന ഗ്രൂപ്പ് ചാറ്റുകളിലെ ഇന്‍വൈറ്റ് കോഡുകള്‍ ഗൂഗിളില്‍ ലഭ്യമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഗൂഗിള്‍ ഇന്‍ഡക്‌സുകളെ പുറത്തുള്ളവര്‍ക്ക് നിയന്ത്രിക്കാനാകാത്തതിനാല്‍, ഈ പ്രശ്‌നം വാട്‌സാപ്പിനോ അതിന്റെ ഉടമസ്ഥരായ ഫേസ്ബുക്കിനോ എങ്ങനെ പരിഹരിക്കാനാകുമെന്നും ചോദ്യം ഉയരുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ വാട്‌സാപ്പോ ഫേസ്ബുക്കോ ഗൂഗിളോ ഇതുവരെ തയ്യാറായിട്ടുമില്ല.