കൊറോണ പ്രതിരോധം: സമ്പര്‍ക്ക നിരോധന നടപടികള്‍ കാര്യമായെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊറോണ വൈറസ് വ്യാപനം തടയുവാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ‘ലോക്ക് ഡൌണി’നെ ജനങ്ങള്‍ കാര്യമായെടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ”നിങ്ങളെയും കുടുംബത്തെയും സുരക്ഷിതരാക്കാന്‍ നിയമങ്ങള്‍ പാലിക്കുക. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളും തയാറാകണം. ” – പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വീറ്റില്‍ പറയുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച ഇന്ത്യയിലെ 75 സംസ്ഥാനങ്ങള്‍ ലോക്ക് ഡൌണ്‍ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട്, കേരള0 എന്നിങ്ങനെ ആറു സംസ്ഥാനങ്ങളിലെ ജില്ലകളാണ് ലോക്ക് ഡൌണ്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. തലസ്ഥാനമായ ഡല്‍ഹി മാര്‍ച്ച് 23 മുതല്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൌണ്‍ ചെയ്യുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും വ്യക്തമാക്കിയിരുന്നു.
ആവശ്യ സേവനങ്ങള്‍ ഒഴിവാക്കിയാണ് ലോക്ക് ഡൌണ്‍ നിര്‍ദേശിച്ചിരിക്കുന്നത്. റെയില്‍വേ, മെട്രോ, ദേശീയ ബസ് സര്‍വീസുകള്‍ എന്നിവ ഉണ്ടായിരിക്കുന്നതല്ല. ഞായറാഴ്ച മാത്രം 81 കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 396 ആയി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. തിങ്കളാഴ്ച മാത്രം 15 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 89 കേസാണ് ഇതുവരെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
അതേസമയം ഫിലിപ്പിന്‍സ് സ്വദേശിയായ 68കാരന്‍ മുംബൈയില്‍ മരിച്ചതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 8 ആയി. മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ മരണമാണിത്. കൊറോണ വ്യാപനം തടയാന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ജനതാ കര്‍ഫ്യുവിന് ആഹ്വാനം നല്‍കിയിരുന്നു.