ദുരിതാശ്വാസത്തിനായി ജനങ്ങളുടെ സഹായം തേടി പ്രധാനമന്ത്രി
കൊറോണ ദുരന്തത്തില്‍ നിന്നും രാജ്യത്തിനെ കരകയറ്റാന്‍ ദുരിതാശ്വാസത്തിനായി ജനങ്ങളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേക ബാങ്ക് അക്കൗണ്ടും ദുരിതാശ്വാസ നിധിക്കായി ആരംഭിച്ചു. കൊറോണയ്ക്കെതിരായ യുദ്ധത്തില്‍ പോരാളികളാകാന്‍ പ്രധാനമന്ത്രി എല്ലാവരും അഭ്യര്‍ഥിച്ചു.
കൊവിഡിനെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായ അഭ്യര്‍ത്ഥന. പ്രധാനമന്ത്രി സഹായമഭ്യര്‍ത്ഥിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ടാറ്റാ ട്രസ്റ് 500 കോടി നല്‍കുമെന്ന് രത്തന്‍ ടാറ്റാ അറിയിച്ചു. ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപയും വാഗ്ദാനം ചെയ്തു. എംപി ഫണ്ടില്‍ നിന്ന ഒരുകോടി രൂപയും, ഒരുമാസത്തെ ശമ്പളവും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ സംഭാവന നല്‍കി.
സമാനമായി ആദ്യമണിക്കൂറുകളില്‍ തന്നെ നൂറുകണക്കിന് ആളുകളാണ് പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് സഹായം നല്‍കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങളോട് ധനസഹായം അഭ്യര്‍ത്ഥിച്ചത്. pmcares എന്ന പേരില്‍ എസ്ബിഐയില്‍ ആരംഭിച്ച അക്കൗണ്ടിന്റെ വിശദാംശങ്ങളും ട്വിറ്ററില്‍ പങ്കുവച്ചു.