ടി-20 ലോകകപ്പ് രണ്ട് വര്‍ഷത്തേക്ക് മാറ്റിവച്ചു; ഐപിഎല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍
ലോകം കൊറോണയുടെ പിടിയില്‍ അമര്‍ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷം നടക്കേണ്ടിയിരുന്ന ടി-20 ലോകകപ്പ് രണ്ട് വര്‍ഷത്തേക് മാറ്റിവച്ചതായി റിപ്പോര്‍ട്ട്. വരുന്ന ഒക്ടോബറില്‍ നടക്കേണ്ടിയിരുന ലോകകപ്പ് 2022ലേക്ക് മാറ്റിവച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഒക്ടോബറില്‍ ലോകകപ്പ് നടക്കാന്‍ സാധ്യതയില്ല. അടുത്ത വര്‍ഷം നടത്താന്‍ ഐസിസി കലണ്ടറില്‍ സ്ഥലമില്ല. അതിനാല്‍ 2022ല്‍ നടത്താന്‍ തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം, ഐപിഎല്‍ ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടന്നേക്കുമെന്ന് ബിസിസിഐ പ്രതിനിധി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബറില്‍ നടക്കാനിരുന്ന ടി-20 ലോകകപ്പ് മാറ്റിവച്ചാല്‍ ആ മാസങ്ങളില്‍ ഏറെ രാജ്യാന്തര മത്സരങ്ങള്‍ ഉണ്ടാവില്ല. അങ്ങനെയെങ്കില്‍ ആ മാസങ്ങളില്‍ ഐപിഎല്‍ നടത്താന്‍ സാധിച്ചേക്കും. ഓസ്‌ട്രേലിയയില്‍ 6 മാസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു കൊണ്ട് തന്നെ ലോകകപ്പ് നടക്കാനുള്ള സാധ്യത വളരെ വിരളമാണ്.
അത് ഉപയോഗപ്പെടുത്തി ഐപിഎല്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലെ ലോക്ക് ഡൗണ്‍ അവസാനിക്കുമെങ്കിലും ഐസിസി ലോകകപ്പ് മാറ്റിവക്കാന്‍ തീരുമാനിച്ചാല്‍ ആ സമയം ഉപയോഗപ്പെടുത്താനാവും എന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎല്ലിന്റെയും ലോകകപ്പിന്റെയും ഭാവിയെപ്പറ്റി ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.
വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോക വ്യാപകമായി ഫുട്‌ബോള്‍ ലീഗുകളും ഒളിമ്പിക്‌സുമടക്കമുള്ള കായിക ഇവന്റുകള്‍ മാറ്റിവച്ചിരുന്നു. ഐപിഎല്‍ മാറ്റിവക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.