അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമം ; 24 മണിക്കൂറിനിടെ സൈന്യം വധിച്ചത് 9 ഭീകരരെ

കോറോണ വൈറസ് (Covid19) ലോകവ്യാപകമായി പടര്‍ന്നു കൊണ്ടിരിക്കുന്ന സമയത്തും ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമം. കഴിഞ്ഞ 24 മണിക്കൂറിനുള്ളല്‍ നൂഴഞ്ഞുകയറാന്‍ ശ്രമിച്ച 9 ഭീകരരെയാണ് സൈന്യം വധിച്ചത്.

സൈനിക വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദക്ഷിണ കശ്മീരിലെ ബത്പുരയില്‍ ഇന്നലെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച 4 തീവ്രവാദികളും ഇന്ന് കേരണ്‍ സെക്ടറിലെ എല്‍ഒസിക്ക് സമീപം 5 തീവ്രവാദികളേയും സൈന്യം വധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ഇന്നലെ ഏറ്റുമുട്ടലില്‍ വധിച്ചത് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണെന്നാണ് ജമ്മു കശ്മീര്‍ പൊലീസ് പറയുന്നത്. ഈ ഓപ്പറേഷനിലാണ് രണ്ട് ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റത്.

കഴിഞ്ഞ 12 ദിവസമായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംഘം പ്രദേശവാസികളെ ഉപദ്രവിക്കുകയായിരുന്നുവെന്നും ഇതറിഞ്ഞ പൊലീസ് നാല് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികളെ ട്രാക്ക് ചെയ്യുകയും ശേഷം നടത്തിയ ഓപ്പറേഷനില്‍ ഇവരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ രക്തസാക്ഷിത്വം വരിക്കുകയും മറ്റ് രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.