കൊറോണ വിനയായി ; ജീവിക്കാന്‍ പാടുപെട്ട് മുംബൈയിലെ ലൈംഗിക തൊഴിലാളികള്‍

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജീവിതം കഷ്ട്ടത്തിലായിരിക്കുകയാണ് മുംബൈയിലെ കാമാത്തിപുരയിലെ ലൈംഗിക തൊഴിലാളികള്‍. തങ്ങളുടെയും കുടുംബത്തിന്റെയും ദൈനംദിന ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള തുക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവിടെയുള്ളവര്‍.നിലവില്‍ മോശമായ ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് ഒരു എന്‍ ജി ഒ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. സോഷ്യല്‍ ആക്ടിവിറ്റീസ് ഇന്റഗ്രേഷന്‍ എന്ന എന്‍ ജി ഒ ആണ് ഇവര്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കാമാത്തിപ്പുരയില്‍ ഉള്ളവരെ പുറത്തിറങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നും തങ്ങള്‍ ഭക്ഷണമെത്തിച്ച് നല്‍കിയില്ലെങ്കില്‍ അവരുടെ കാര്യം ദുരിതത്തിലാകുമെന്നും എന്‍ ജി ഒയുടെ പ്രൊജക്ട് മാനേജര്‍ അജിത് ഭണ്ഡേകര്‍ പറയുന്നു. അതേസമയം, തങ്ങള്‍ക്ക് യാതൊരുവിധ റേഷനും ലഭിക്കുന്നില്ലെന്നും എന്‍ ജി ഒ നല്‍കുന്ന ഭക്ഷണം മാത്രമാണ് ഏക ആശ്രയമെന്നും അവിടെയുള്ള അന്തേവാസികള്‍ പറയുന്നു. തങ്ങളുടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് അവരുടെ ആവിശ്യം.